സംസ്ഥാനത്ത് ഇന്ന് ബാറുകള്‍, ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല

News

സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും ഇന്ന് അടച്ചിടും. ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കില്ലെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഇതോടെ സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും ഇന്ന് അടച്ചിടും.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ തുറക്കാത്തതിനാല്‍ ബാറുകളില്‍ അനിയന്ത്രിതമായ തിരക്കുണ്ടാവും. ഇത് കോവിഡ് വ്യാപനത്തിനു കാരണമാവും. അത് കൊണ്ടു തന്നെ ബാറുകളും തുറക്കേണ്ടതില്ല എന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഓണത്തിന് തിരക്ക് കൂടുമെന്നതിനാല്‍ നേരത്തെ തന്നെ ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടിയിരുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി 8 മണി വരെയായിരുന്നു ബാറുകളുടെ പ്രവര്‍ത്തന സമയം.