അമ്മ

Writers Blog

ആബിദ അബ്ദുല്‍ ഖാദര്‍ തായല്‍ വളപ്പ്

അന്ധകാരത്തിലും ആഴിപ്പരപ്പിലും
അമ്മ നില്‍ക്കുന്നു കൈത്താങ്ങുമായ്
തെറ്റും ശരിയും തിരിച്ചറിഞ്ഞീടുവാന്‍
അമ്മ തന്‍ മുന്നില്‍ നില്‍ക്കുന്നൂ നാം…

ഓരോ മുള്ളിനുമപ്പുറം വിരിയുന്ന പൂക്കളെ കാണാന്‍ പഠിപ്പിച്ചമ്മ..
പകരമാവില്ല മറ്റൊന്നുമേ നാം നുണഞ്ഞ
അമ്മിഞ്ഞപ്പാലിന്റെ മാധുര്യത്തോളം..

കണ്മുന്നില്‍ നില്‍ക്കുമീ അമ്മയെ കൂടാതെ
മണ്ണിതില്‍ ജീവിതം സാദ്ധ്യമാണോ?…
കുമ്പിട്ടു നില്‍ക്കുന്നു നിന്റെ മുന്നില്‍
പൊന്നൊളി വീശുന്ന താരകമേ….

പൊന്നു പോല്‍ നിന്നെ കാത്തൊരമ്മയെ
പോന്നോമലേ നീ മറന്നീടല്ലേ…
മരണത്തിനും അപ്പുറം കാവലായ് നില്ക്കുമീ സാന്നിദ്ധ്യത്തെ വെടിഞ്ഞീടല്ലേ…….