ഓണത്തിരക്കില്ലാതെ കോഴിക്കോട് ബീച്ച്: അടച്ചിട്ടത് കളക്‌ളറുടെ ഉത്തരവ് പ്രകാരം

Breaking News

കോഴിക്കോട്: ഓണത്തിനും പതിവിലും കൂടുതല്‍ തിരക്കുണ്ടാവുന്ന സ്ഥലമാണ് കോഴിക്കോട് ബീച്ച്. സദ്യ കഴിഞ്ഞ് വൈകുന്നേരങ്ങളില്‍ പുറത്തിറങ്ങാന്‍ മിക്ക കുടുംബങ്ങളും കോഴിക്കോട് ബീച്ചാണ് തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ഇത്തവണ കോഴിക്കോട് ബീച്ച് പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. കോവിഡ് വ്യാപനം കണക്കിലെടുത്ത് കലക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ബീച്ച് അടച്ചിട്ടുള്ളത്. എന്നാല്‍ ഇതറിയാതെ വിവിധ ജില്ലകളില്‍ നിന്നും ആളുകള്‍ വൈകുന്നേരം ബീച്ചിലേക്കായി എത്തിയിരുന്നു. എത്തിയവരെ പോലീസ് തിരിച്ചയച്ചു. ബീച്ചിനു ഭാഗത്ത് പോലീസ് ശക്തമായ പരിശോധനയും നടത്തുന്നുണ്ട്.

എന്നാല്‍ ഓണം പ്രമാണിച്ച് രണ്ടാഴ്ചത്തേക്ക് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇത് ടൂറിസം മേഖലക്കും ഉണര്‍വായിരുന്നു. മിക്ക ടൂറിസം കേന്ദ്രങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. ഓണം പ്രമാണിച്ച് രണ്ട് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണും ഒഴിവാക്കിയിരുന്നു.