ഒ എ വഹാബ് അനുസ്മരണം

Local News

മഞ്ചേരി : ഒ എ വഹാബ് അനുസ്മരണം. മഞ്ചേരിയിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായിരുന്ന ഒ എ വഹാബിന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് മഞ്ചേരി പ്രസ് ക്ലബ് അനുസ്മരണം സംഘടിപ്പിച്ചു. പ്രസിഡണ്ട് എം ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ കല്ലായി അനുസ്മരണ പ്രഭാഷണം നടത്തി. കെ എം എ ഷുക്കൂര്‍, ടി വി സുരേഷ്, ടി പ്രവീണ്‍ പ്രസംഗിച്ചു. സെക്രട്ടറി സാലി മേലാക്കം സ്വാഗതവും എന്‍ സി ഷരീഫ് നന്ദിയും പറഞ്ഞു.