കോട്ടയത്ത് വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം

Keralam News

കോട്ടയം: പാലയിൽ പഴയ വിറകുപുരയുടെ ഭിത്തി ഇടിഞ്ഞ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം. ഉള്ളനാട് ഒഴുകുംപാറ സ്വദേശി ബിൻസിന്റെ മകൻ പോൾവിൻ ആണ് ദാരുണമായി മരിച്ചത്

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പൊളിഞ്ഞ് വീഴാറായ പഴയ വിറക് പുരയോട് ചേർന്ന് കുട്ടികൾ കളിക്കുന്നതിനിടെ ഭിത്തി ഇടിഞ്ഞ് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹോദരങ്ങള്‍ ഓടിമാറിയതിനാൽ ഭിത്തി നേരെ പോൾവിന്റെ തലയിലേക്ക് വീഴുകയായിരുന്നു.

കുട്ടികളുടെകരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസി പോൾവിനെ പുറത്തെടുത്ത് പാലായിലെ സ്വകാര്യ ആശുപത്രിയിലെക്കുകയും ഇവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പക്ഷെ കുട്ടിയെ രക്ഷിക്കാനായില്ല.

അമ്മ: റോസിലി, സഹോദരങ്ങള്‍: അശ്വിന്‍, എഡ്‌വിന്‍.