രാജ്യത്ത് കൊവിഡ് തീവ്രവ്യാപനത്തില്‍ വൻകുറവ്

Health India News

ന്യൂഡൽഹി : രാജ്യത്ത് കൊവിഡ് തീവ്രവ്യാപനം കുറയുന്നു. 6,915 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 42,931,045 ആയി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവിൽ 0.77 ശതമാനമാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 10,129 പേര്‍ രോഗമുക്തരായി.

ഇന്ന് 180 കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ആകെ മരണം 514,023 ആയി. മഹാരാഷ്ട്ര- 1,43,701, കേരളം -65,333, കര്‍ണാടക-39,950, തമിഴ്‌നാട്- 38,004, ഡല്‍ഹി- 26,122, ഉത്തര്‍പ്രദേശ്-23,456, പശ്ചിമ ബംഗാള്‍- 21,176 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ആകെ മരണനിരക്ക്.

തിങ്കളാഴ്ച 1,822,513 ഡോസ് കൊവിഡ് വാക്‌സിൻ വിതരണം ചെയ്തു. 1,777,025,914 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്.

കേരളത്തില്‍ ഇന്നലെ 2010 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.