താലിബാനുമായി ചർച്ച നടത്തി ഇന്ത്യ: സുരക്ഷാ ഉറപ്പാക്കാൻ ആവശ്യം

India International News Politics

അഫ്‌ഗാനിസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധികൾ മുന്നോട്ടു പോകുന്നതിനിടയിൽ ഇന്ത്യൻ പ്രതിനിധി താലിബാനുമായി ചർച്ച നടത്തി. ഖത്തറിലെ ഇന്ത്യൻ അംബാസിഡർ ദീപക് മിത്തലാണ് ദോഹയിലെ താലിബാൻ വക്താവ് ഷേര്‍ മുഹമ്മദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തിയത്. ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

അഫ്ഗാനില്‍ നിന്നും ഇതുവരെ മടങ്ങിയിട്ടില്ലാത്ത മുഴുവൻ ഇന്ത്യക്കാരെയും ഉടൻ തിരിച്ചെത്തിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. അതുവരെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചർച്ചയിൽ ഇന്ത്യ ആവശ്യം ഉന്നയിച്ചു. താലിബാൻ അധികാരമേറ്റ ശേഷം അവരുടെ ആവശ്യ പ്രകാരം ആദ്യമായാണ് ഇന്ത്യ നയതന്ത്ര ചർച്ച നടത്തുന്നതെന്ന് വിദേശ കാര്യ മന്ത്രാലയം അറിയിച്ചു.

ഇപ്പോൾ ഇരുപതോളം ഇന്ത്യക്കാര്‍ തിരിച്ചുവരാനാകാതെ അഫ്‌ഗാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ബാക്കിയുള്ളവരുടെ കൂടി മടങ്ങിവരവ് ഉറപ്പാക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതോടൊപ്പം അഫ്‌ഗാനിലെ മുസ്ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാന്‍ ആഗ്രഹമുണ്ടെങ്കിൽ അനുമതി നല്‍കണമെന്നും ഇന്ത്യ ഉന്നയിച്ചു

ഇന്ത്യയുമായി വാണിജ്യപരമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുടെ ആവശ്യങ്ങൾ അനുകൂലമായി തന്നെ പരിഗണിക്കുമെന്നും താലിബാൻ പ്രതിനിധി അറിയിച്ചു. അഫ്‌ഗാനിൽ ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നത് ടീ൫ഹദായണമെന്നും ഇന്നലെ ദോഹയിൽ വെച്ച നടന്ന യോഗത്തിൽ ഇന്ത്യ ആവശ്യപ്പെട്ടു.