പ്രായപൂർത്തിയാകാത്ത കുട്ടികളെ പണിക്കു കൊണ്ടുപോകുന്നു; ഇടുക്കിയിലെ പരിശോധനയിൽ മൂന്നു പെൺകുട്ടികളെ കണ്ടെത്തി

Crime Keralam News

ഇടുക്കി: പ്രായപൂർത്തിയായിട്ടില്ലാത്ത കുട്ടികളെ പണിക്കു കൊണ്ടു പോവുകയായിരുന്ന വാഹനം പരിശോധനാ സംഘം പിടിച്ചെടുത്തു. ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്കാണ് കുട്ടികൾ അടക്കമുള്ളവരെ പണിക്കു കൊണ്ട് പോയിരുന്നത്. പരിശോധനയിൽ പതിനെട്ടു വയസ്സിനു താഴെയുള്ള മൂന്നു പെൺകുട്ടികളെ കണ്ടെത്തുകയും ഇവരെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.

വീട്ടിൽ ഒറ്റയ്ക്കാക്കി പോകുന്നത് സുരക്ഷിതമല്ല എന്ന കാരണത്തിനാലാണ് പണിക്ക് വിടുന്നറ്റതെന്നാണ് ഇവരുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടികളെ പണിക്കായി തമിഴ്‌നാട്ടിൽ നിന്നും കൊണ്ടുവരുന്നുണ്ട് എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയിരുന്നത്. പൊലീസ്, ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, മോട്ടോർ വാഹനം, തൊഴിൽ തുടങ്ങിയ വകുപ്പുകൾ കൂടിചേർന്നായിരുന്നു പരിശോധന നടത്തിയിരുന്നത്. ആവശ്യത്തിന് രേഖകൾ ഇല്ലാതിരുന്ന പന്ത്രണ്ട് വാഹന ഉടമകൾക്കെതിരെ കേസുമെടുത്തിട്ടുണ്ട്.