ഭൂട്ടാൻ കരുത്തൻ ചെഞ്ചോ മഞ്ഞപ്പടയിൽ

India Keralam News Sports

ഭൂട്ടാൻ ടീമിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായ ചെഞ്ചോ ഗ്യെൽറ്റ്ഷെൻ ഇനി ബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും. ഐലീഗ് ടീം പഞ്ചാബ് എഫ്സിയിൽ നിന്ന് ഒരു വർഷത്തെ കരാറിലാണ് താരം കേരള ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഭൂട്ടാനിലെ റൊണാൾഡോ എന്നറിയപ്പെടുന്ന ചെഞ്ചോ കഴിഞ്ഞ സീസണിൽ ബംഗളുരു എഫ് സിക്കായി കളിച്ചിരുന്നു. എന്നാൽ ഗോൾ കണ്ടെത്താൻ കഴിയാതെ വിഷമിച്ച ചെഞ്ചോയെ ബംഗളുരു ടീം റിലീസ് ചെയ്യുകയായിരുന്നു. ഇതോടെ ബാക്കിയുണ്ടായിരുന്ന ഏഷ്യൻ ക്വോട്ട സൈനിങ്‌ കേരള ബ്ളാസ്റ്റേഴ്സ് പൂർത്തിയാക്കി.

2017-18 സീസണിൽ മിനർവ പഞ്ചാബിലെത്തിയ താരം സീസണിൽ 9 ഗോളുകൾ നേടുകയും മിനർവയെ ഐലീഗ് ജേതാക്കളാക്കുന്നതിൽ മികച്ച പങ്കുവഹിക്കുകയും ചെയ്‌തിരുന്നു. തൊട്ടടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു ടീമിനായി രണ്ട് ഗോളുകൾ നേടി. പിന്നീട് ഭൂട്ടാനിലേക്ക് മടങ്ങിയ താരം പഞ്ചാബ് എഫ് സിയിലേക്ക് തിരിച്ചു വരികയും 16 മത്സരങ്ങളിൽ നിന്ന് 6 ഗോളുകൾ സ്വന്തമാക്കുകയും ചെയ്തു.

സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് സൈനിങ്‌ വിവരങ്ങൾ ബ്ലാസ്റ്റേഴ്‌സ് അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ലാലിഗയിൽ ബൂട്ടണിഞ്ഞ സ്പാനിഷ് സൂപ്പർ സ്ട്രൈക്കർ അൽവാരോ വാസ്കസ് കഴിഞ്ഞ ദിവസം ടീമിലെത്തിയതായി ബ്ളാസ്റ്റേഴ്സ് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചിരുന്നു.