പടപ്പറമ്പിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Local News

പടപ്പറമ്പ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്
ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാങ്ങ് തോറയിൽ വലിയ പറമ്പിൽ കുഞ്ഞി മുഹമ്മദിന്റെ മകൻ ഉമ്മർ (23) ആണ് മരിച്ചത്.
പടപ്പറമ്പ് കൊളത്തൂർ റോഡിൽ കമ്പനിപ്പടി പ്രദേശത്ത് വെച്ച് ചൊവ്വാഴ്ച്ച ഉച്ചക്ക് 2.30 നായിരുന്നു അപകടം. വയറിംഗ് ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമ്മർ. കൊളത്തൂർ ഭാഗത്ത് നിന്ന് പടപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെ മരണപ്പെടുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം
പലകപ്പറമ്പ് മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മാതാവ് : ആസ്യ വാൽപ്പറമ്പൻ
സഹോദരിമാർ: സമീറ, സുമീറ