കൊവിൻ പോർട്ടലിന് താല്പര്യം കാണിച്ച് 20 രാജ്യങ്ങൾ

India News

20 രാജ്യങ്ങൾ കോവിഡ് വാക്‌സിൻ ബുക്കിംഗ് സംവിധാനമായ കൊവിൻ പോർട്ടലിന് താല്പര്യം കാണിച്ചുവെന്ന് ബി.ജെ.പി. ഐ.ടി. സെൽ മേധാവി അമിത് മാളവ്യ പറഞ്ഞു. തുടർച്ചയായി രാഹുൽ ഗാന്ധിയും സംഘവും പോർട്ടലിനെതിരെ വിമർശനങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് 20 രാജ്യങ്ങൾ പോർട്ടലിന്റെ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ജൂൺ 30 ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഒന്നിച്ച് റിപ്പോർട്ടുകളെ വെച്ച് ഒരു കൊവിൻ ഗ്ലോബൽ കോൺഫറൻസ് നടത്താനിരിക്കുകയാണ്. 20 രാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ദർ കോൺഫെറൻസിന്റെ ഭാഗമാകും. കൊവിൻ പോർട്ടലിന്റെ സാങ്കേതികതയിൽ വിയറ്റ്നാം, ഇറാഖ്, യു.എ.ഇ., മെക്സിക്കോ, പെറു എന്നിങ്ങനെയുള്ള രാജ്യങ്ങൾ ഇഷ്ടം കാണിച്ചതായാണ് അമിത് മാളവ്യ പറയുന്നത്.