മലപ്പുറത്ത് തൊഴിലുറപ്പിന് പോയി മടങ്ങിയ വീട്ടമ്മ റോഡില്‍ കുഴഞ്ഞ് വീണ് മരിച്ചു

Local News

മലപ്പുറം: ചങ്ങരംകുളം പള്ളിക്കരയില്‍ തൊഴിലുറപ്പിന് പോയി മടങ്ങി വരുന്നതിനിടെ റോഡില്‍ തലചുറ്റിവീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ വീട്ടമ്മ മരിച്ചു.പള്ളിക്കര തിയ്യത്ത് കുന്നത്ത് സരോജിനി (64)ആണ് മരിച്ചത്.ഈ മാസം 13നാണ് പള്ളിക്കരയില്‍ തൊഴിലുറപ്പ് പണി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ സരോജിനി റോഡില്‍ തലചുറ്റി വീണത്.തലക്ക് പരിക്കേറ്റ സരോജിനിയെ നാട്ടുകാര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയില്‍ കഴിഞ്ഞ സരോജിനി ശനിയാഴ്ച വൈകുന്നേരത്തോടെ മരണത്തിന് കീഴടങ്ങി.നടപടിക്രമങ്ങള്‍ക്ക് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
ഭര്‍ത്താവ്:അപ്പുണ്ണിമക്കള്‍:അനിത,അജിത്ര.മരുമകന്‍:ബാബു