സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്

Keralam News

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു. ഗ്രാമിന് 20 രൂപ പ്രകാരം ഒരുപവന്‍റെ വിലയിൽ 160 രൂപയുടെ വ്യത്യാസമാണ് ഉണ്ടായത്. ഇന്നത്തെ സ്വർണ്ണവില ഗ്രാമിന് 4515 രൂപയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 36120 രൂപയാണ് വില.

ഇന്നലെ സ്വർണ്ണവില പവന് 36280 രൂപയായിരുന്നു. 24 ക്യാരറ്റ് വിഭാഗത്തിലും സ്വർണവില കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 22 രൂപ കുറഞ്ഞ് 4926 രൂപയായി. ഗ്രാമിന് 4948 രൂപയായിരുന്നു ഇന്നലെ 24 കാരറ്റ് സ്വർണ്ണവില.