പാലക്കാട് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് കൂട് സ്ഥാപിക്കും

Local News

പാലക്കാട് : ഉമ്മിനിയിൽ പുലിക്കുട്ടികളെ കണ്ടെത്തിയ സാഹചര്യത്തിൽ സമീപത്ത് കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കാനാണ് തീരുമാനം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യും.

അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് ഇന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമാണ് പുലിക്കുട്ടികളുടെ പ്രായം. ഇവയ്ക്ക് മരുന്നും ഭക്ഷണവും നല്‍കിത്തുടങ്ങി. തള്ളപ്പുലിയെ കണ്ടെത്താനുള്ള തെരച്ചിലിലാണ് .