പെൺവാണിഭ സംഘം പിടിയിൽ: പോലീസ് കുടുക്കിയത് 18 പേരെ

News

ന്യൂഡൽഹി: നോയിഡയിൽ പെൺവാണിഭ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. ആർക്കും സംശയം തോന്നാതെ സെക്ടർ 51 ലെ മൂന്നുനില കെട്ടിടത്തിൽ ഗസ്റ്ഹൗസ് രീതിയിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും എട്ട് മാനേജർമാരെയും 10 കസ്റ്റമേഴ്സിനെയും പോലീസ് പിടികൂടുകയും 10 പെൺകുട്ടികളെ അവരിൽ നിന്നും രക്ഷിക്കുകയും ചെയ്തു.

സെക്ടർ 18 ൽ ഇവരാദ്യം ഒരു സ്‌പാ നടത്തിയിട്ടുണ്ടായിരുന്നു. അത് പൂട്ടിയതിനു പിന്നാലെ ഇവർ ഗസ്റ്ഹൗസ് തുടങ്ങി. യുവതികൾക്ക് അയ്യായിരം തൊട്ട് പതിനായിരം വരെ ഡിമാൻഡിനനുസരിച്ചുള്ള തുകയാണ് വാങ്ങിയിരുന്നത്. ഇവർ ബുക്കിങ്ങിനു ഉപയോഗിച്ച ഫോണുകളും ഗർഭ നിരോധന ഉറകളും അക്കൗണ്ട് ബുക്കുമെല്ലാം കെട്ടിടം റെയ്‌ഡ്‌ ചെയ്തതിൽ നിന്നും പോലീസിന് ലഭിച്ചു.