ബലാത്സംഗത്തിന് ഇരയായ 13 കാരിയോട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത് വിചിത്രമായ കാര്യം

India News

ബലാത്സംഗത്തിന് ഇരയായി നീതിതേടിയെത്തിയ 13 കാരിയോട് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത് വിചിത്രമായ കാര്യം. പ്രതിയില്‍ നിന്ന് നഷ്ടപരിഹാരമായി 5000 രൂപ ഈടാക്കാനും ചെരുപ്പുകൊണ്ട് അഞ്ചു പ്രാവശ്യം അടിക്കാനുമാണ് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിച്ചത്. യു പിയിലെ മഹാരഞ്ച്ഹഞ്ച് ജില്ലയിലാണ് സംഭവം.

ജൂണ്‍ 23 ന് പെണ്‍കുട്ടി പച്ചക്കറി ശേഖരിക്കാന്‍ പാടത്തേക്ക് പോകുമ്പോള്‍ ആണ് ഗ്രാമത്തില്‍ തന്നെയുള്ള യുവാവ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. കാര്യം അറിഞ്ഞ പെണ്‍കുട്ടിയുടെ കുടുംബം പ്രതിയുടെ വീട്ടില്‍ പോയി ബഹളമുണ്ടാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന പ്രതിയുടെ കുടൂംബം ഇവരെ ഭീഷണിപ്പെടുത്തി.

പിന്നീടാണ് പരാതിയുപമായി പഞ്ചായത്തില്‍ എത്തിയത്. എന്നാല്‍ വിചിത്രമായ പഞ്ചായത്ത് നിര്‍ദേശത്തില്‍ തൃപ്തി വരാതെ കുടുംബം പോലീസില്‍ പരാതിപ്പെട്ടു. പോസക്‌സോ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വൈദ്യപരിശോധനക്ക് ശേഷം തുര്‍ന്നുളള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.