ആനക്കയം ചെക്ക് പോസ്റ്റില്‍ ബസ്സിടിച്ച് യുവതി മരിച്ചു

Breaking Local News

മഞ്ചേരി : തിങ്കളാഴ്ച ആനക്കയം ചെക്ക് പോസ്റ്റില്‍ ബസ്സിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മഞ്ചേരി താണിപ്പാറ സ്വദേശിയും മാലാംകുളം താമസക്കാരനുമായ നടുവത്ത് ഫൈസലിന്റെ ഭാര്യ നടവത്ത് ഫാത്തിമ (36) മരിച്ചു. അപകടത്തില്‍ വലിയപൊയില്‍ ചുള്ളിക്കുളത്ത് ഹസൈനാരുടെ മകന്‍ മുഹമ്മദ് ആഷിഖ് (27) മരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ചെക്ക് പോസ്റ്റില്‍ എതിരെ വന്ന ബസ്സുമായി ഇവര്‍ സഞ്ചരിച്ച ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആഷിഖിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കൂടെ യാത്ര ചെയ്തിരുന്ന ഫാത്തിമ (36)യെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. മഞ്ചേരിയിലെ മെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഫാത്തിമ.

റിപ്പോര്‍ട്ട്: ബഷീര്‍ കല്ലായി