പോക്‌സോ കേസ് പ്രതിയെ വെറുതെ വിട്ടു

Crime Local News

മഞ്ചേരി: പോക്‌സോ കേസിലെ പ്രതിയായ ഓട്ടോ തൊഴിലാളിയെ കോടതി വെറുതെ വിട്ടു. അരീക്കോട് കുനിയില്‍ അമ്മാംകുന്ന് സ്വദേശി അബ്ദുസലാമിനെയാണ് (52) കുറ്റക്കാരനല്ലെന്ന് കണ്ട് മഞ്ചേരി പോക്സോ അതിവേഗ കോടതി ജഡ്ജി കെ. രാജേഷ് വെറുതെ വിട്ടത്. 2018 ഫെബ്രുവരിയിലാണ് അരീക്കോട് പൊലീസ് അബ്ദുസലാമിനെ അറസ്റ്റ് ചെയ്തത്. 2018 ഫെബ്രുവരി ആദ്യവാരത്തിലും മുമ്പുള്ള ദിവസങ്ങളിലും പെണ്‍കുട്ടിയെ പല തവണ പീഡിപ്പിച്ചെന്നായിരുന്നു കേസ്. രക്ഷാകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്നാണ് അരീക്കോട് പൊലീസ് കേസെടുത്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ പതിനാല് സാക്ഷികളെ വിസ്തരിച്ചു. പ്രതിക്ക് വേണ്ടി അഭിഭാഷകനായ സാദിഖലി അരീക്കോട് ഹാജരായി.