മലപ്പുറത്ത് പെരുമ്പറമ്പിൽ പറമ്പിനു തീ പിടിച്ചു

Local News

മലപ്പുറം: മലപ്പുറം നഗരസഭയിലെ മുപ്പത്തിഒന്നാം വാർഡ് പെരുമ്പറമ്പിൽ പുരയിടത്തോട് ചേർന്ന ഒരേക്കറോളം വരുന്ന പറമ്പിൽ തീ പിടിച്ചു.ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് സംഭവം.മലപ്പുറം അഗ്നി രക്ഷാ സേനയുടെ സമയോചിത ഇടപെടലിൽ സമീപത്തെ വീടുകളിലേക്കും കൂടുതൽ പ്രദേശത്തേക്കും തീ വ്യാപിക്കാതെ തീ അണച്ചു.പറമ്പിലെ തെങ്ങിൻ തൈകളും അടിക്കാടും കത്തി നശിച്ചു.സ്ഥല ഉടമ ചപ്പു ചവറുകൾക്ക് തീ ഇട്ടത് ഉണങ്ങിയിരിക്കുന്ന മറ്റു ഭാഗങ്ങളിലേക്ക് പെട്ടെന്ന് പടരുകയായിരുന്നു.സമീപത്തെ വീട്ടുകാർ തീ അണക്കാൻ ശ്രമിച്ചെങ്കിലും വിഫലമയോടെ മലപ്പുറം ഫയർഫോഴ്സിൽ വിവരമറിയിച്ചു. സേന ഒരു മണിക്കൂറോളം സാഹസപ്പെട്ടു കൂടുതൽ സ്ഥലത്തേക്ക് തീ വ്യാപിക്കാതെ തീ പൂർണമായും അണച്ചു. സ്റ്റേഷൻ ഓഫീസർ ഇ കെ അബ്ദുൽ സലീമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഇ എം അബ്ദുൽ റഫീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ മുഹമ്മദ്‌ ഷഫീക്, കെ സി മുഹമ്മദ്‌ ഫാരിസ്,കെ പി ജിഷ്ണു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർ വി പി നിഷാദ്,ഹോം ഗാർഡ് അശോക് കുമാർ, വെള്ളം പമ്പ് ചെയ്തും ഫയർ ബീറ്റർ ഉപയോഗിച്ചും തീ അണച്ചു.