വിവാഹ പ്രായം ഉയർത്തൽ : സഭകളിൽ അടിയന്തര നോട്ടിസ് നൽകി

India News

വിവാഹ പ്രായം 18 ൽ നിന്നും 21 ലേക്ക് ഉയർത്തുന്നതിന് അനുമതി നൽകിയ കേന്ദ്ര മന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടിസ് നൽകി. മുസ്‌ലിം ലീഗ് ലോക്‌സഭ പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി. മുഹമ്മദ് ബഷീർ എം. പി , എംപിമാരായ ഡോ.എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവർ ലോക്‌സഭയിലും പി. വി. അബ്ദുൽ വഹാബ്. എംപി രാജ്യസഭയിലും അടിയന്തര പ്രമേയത്തിനും നോട്ടിസ് നൽകി.