നടിയെ ആക്രമിച്ച കേസ്; നടൻ ദിലീപ് ഹർജി പിൻവലിച്ചു .

India News

ദില്ലി: നടിയെ ആക്രമിച്ച കേസിൽ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിൽ സമർപ്പിച്ച ഹർജി നടൻ ദിലീപ് പിൻവലിച്ചു. കേസിലെ വിചാരണ പൂർത്തിയാകുന്ന സാഹചര്യത്തിലാണ് ഹർജി പിൻവലിച്ചത്.

കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നു ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.