കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍നിര്‍ണായക വഴിതിരിവായി അന്വേഷണ റിപ്പോര്‍ട്ട്

Keralam News

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ നിര്‍ണായക വഴിതിരിവായി അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അമ്മയ്ക്കെതിരെ തെളിവുമില്ലെന്നാണ് റിപ്പോര്‍ട്ട്. വൈദ്യപരിശോധനവരെ നടത്തിയെങ്കിലും പീഡിപ്പിച്ചതിനുള്ള യാതൊരു തെളിവും അതില്‍ നിന്നും കണ്ടെത്താനായില്ല.

മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്ന അച്ഛന്റെ പരാതിയിന്മേലായിരുന്നു കേസ്. അമ്മയ്ക്കെതിരായി മകനും മൊഴി നല്‍കിയതിനാല്‍ അമ്മയെ അറസ്റ്റ് ചെയ്തു. വിവാദമായ ഈ കേസില്‍ ഡിസിപി ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണത്തിലാണ് അമ്മയ്ക്കെതിരെ യാതൊരു തെളിവുമില്ലായെന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കുട്ടിയെ വൈദ്യപരിശോധന നടത്തിയിട്ടും പീഡിപ്പിച്ചതിനുള്ള തെളിവൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.വെറും വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു പരാതിയെന്നായിരുന്നു അമ്മയുടെ വാദം. ഇനി ഈ കേസില്‍ നിര്‍ണായകമായ വിധിയായിരിക്കും കോടതിയുടേത്.