കൂട്ടുകാരോടത്ത് കുളിക്കാനിറങ്ങിയപ്ലസ്ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു

Breaking Local News

താനൂര്‍: കൂട്ടുകാരോടത്ത് കുളിക്കാനിറങ്ങിയ
പ്ലസ്ടു വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങിമരിച്ചു. താനൂര്‍ മീനടത്തൂര്‍ കൈതക്കുളത്തില്‍ കൂട്ടുകാരോടത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. വട്ടത്താണി കാളാട് വാക്കാട്ട് ബൈജുവിന്റെ മകന്‍ വിഷ്ണു (17 )വാണ് മുങ്ങിമരിച്ചത്. ഇന്ന് ഉച്ചക്ക് കൂട്ടുകാരോടപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു.നീന്തല്‍ അറിയാത്തതിനാല്‍ വെള്ളത്തില്‍ താഴുകയായിരുന്നു എന്ന് പറയുന്നു. ആഴം കൂടുതലുള്ള കുളത്തില്‍നാട്ടുക്കാര്‍ തിരച്ചില്‍ നടത്തിയിട്ടും കണ്ടത്താന്‍ കഴിയാത്തതിനെ തുടര്‍ന്നു തിരൂര്‍ ഫയര്‍ ഫോഴ്‌സ് എത്തിയാണ് മൃതദേഹം കുളത്തില്‍ നിന്നും എടുത്തത്.വിഷ്ണു തിരൂര്‍ കോപ്‌റേറ്റീവ് കോളേജ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു. മാതാവ് : ഷീല , സഹോദങ്ങള്‍: ഷിജില്‍ ദുര്‍ഗ്ഗ .