ഐശ്വര്യ റായിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്

Crime India News

പനാമ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ നടി ഐശ്വര്യ റായിക്ക് ഇഡി നോട്ടീസ് അയച്ചു. മൊഴി രേഖപ്പെടുത്താൻ ഇന്നെത്തണമെന്നാണ് നോട്ടീസ്. എന്നാൽ മറ്റൊരു തിയ്യതി ഐശ്വര്യ ആവശ്യപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വാർത്തകൾ.

2016ൽ പനാമ പാൻഡോര പേപ്പർ പുറത്തുവിട്ടത് ഇന്ത്യയുൾപ്പെടെ 91 രാജ്യങ്ങളിലെ പ്രമുഖരുടെ കള്ളപ്പണ നിക്ഷേപ വിവരങ്ങളാണ് . ഇന്ത്യയിലെ വ്യവസായികൾ, രാഷ്ട്രീയക്കാർ, അന്വേഷണം നേരിടുന്നവർ തുടങ്ങി പല പ്രമുഖരും പട്ടികയിലുണ്ട്.

ക്രിക്കറ്റ് താരവും മുൻ രാജ്യസഭ എംപിയുമായ സച്ചിൻ തെണ്ടുൽക്കർ, ഭാര്യ അഞ്ജലി, ഭാര്യാപിതാവ് ആനന്ദ് മേത്ത എന്നിവർ ബ്രിട്ടീഷ് വിർജിൻ ഐലൻറിൽ നിക്ഷേപം നടത്തിയെന്ന് പാൻഡോര പേപ്പർ വെളിപ്പെടുത്തിയിരുന്നു.