മാലിക്ക് ട്രെയിലർ റിലീസ് ചെയ്തു

Entertainment Keralam News

മാലിക്കിന്റെ ട്രെയിലർ പറത്തിറങ്ങി. ട്രെയിലർ റിലീസ് ആയത് ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാലിക്ക്.

ബിഗ് ബഡ്ജറ്റ് ചിത്രമായ മാലിക്ക് ആമസോൺ പ്രൈമിലൂടെ ഈ മാസം 15 ന് സ്ട്രീം ചെയ്യുന്നതായിരിക്കും. ചിത്രത്തിന്റെ ഉള്ളടക്കം ഒരു കടലോര പ്രദേശവും അവിടെ താമസിക്കുന്ന ജനങ്ങളുടെ ജീവിതവുമാണ്. ട്രെയിലറിലൂടെ സുലൈമാൻ മാലിക്ക് എന്ന ഫഹദ് കഥാപാത്രം നല്ലൊരു പ്രകടനമാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. തീരനായകനായാണ് ഫഹദ് കഥാപാത്രം സുലൈമാൻ മാലിക്ക് എത്തുന്നത്.

പല ഗെറ്റപ്പുകളിലായാണ് ട്രെയിലറിൽ സുലൈമാൻ മാലിക്കിന്റെ കൗമാരം തൊട്ടു വാർദ്ധക്യം വരെ കാണിക്കുന്നത്. ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിലാണ് ഇറക്കുന്നത്. നിമിഷ സഞ്ജയനാണ് നായിക. വിനയ് പോർട്ട്, ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവർ മറ്റു കഥാപാത്രങ്ങൾ.