കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷ നാവികന്‍ വെടിയേറ്റു മരിച്ചു

Breaking Keralam News

കൊച്ചി നാവികസേനാ ആസ്ഥാനത്ത് സുരക്ഷ നാവികന്‍ വെടിയേറ്റു മരിച്ചു. വാതുരത്തി ഭാഗത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിദഢ് സ്വദേശി തുഷാര്‍ അത്രിയാണ് മരിച്ചത്. പുലര്‍ച്ചെ നാവികസേനാ പരിസരത്ത് പെട്രോളിങ്ങിനിറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.

രാത്രി 12 മണി മുതല്‍ 2 മണി വരെയാണ് അത്രിയുടെ ഡ്യൂട്ടി സമയം. അത്രിയുടെ കൈവശം എകെ 47 തോക്ക് ഉണ്ടായിരുന്നു. ഇതേ ആയുധം കൊണ്ടാണ് വെടിയേറ്റിരിക്കുന്നത്. ആത്മഹത്യയാണോ കൊലപാതകം ആണോ എന്ന് സംശയമാണ്. ആത്മഹത്യ ആണെന്നാണ് പ്രഥമിക നിഗമനം. നാവിക സേനയുടെ പ്രത്യേക സംഘം സംഭവം അന്വേഷിക്കും. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃദദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.