തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിവീഴ്ത്തി വിദ്യാര്‍ത്ഥി സംഘം

News

മലപ്പുറം: തിരൂര്‍ ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിവീഴ്ത്തി വിദ്യാര്‍ത്ഥി സംഘം. പുറത്ത് കുത്തേറ്റ യുവാവിന് ഗുരുതര പരിക്ക്. സംഭവം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ. അക്രമം അഴിച്ചുവിട്ടത് യൂണിഫോം ധരിച്ചിരുന്ന സംഘം.
തലക്കടത്തൂര്‍ സ്വദേശി പാറപ്പടിക്കല്‍ വീട്ടില്‍ ഫര്‍ഹാനാണ് കുത്തേറ്റത്. ഗള്‍ഫ് മാര്‍ക്കറ്റിനു സമീപത്തെ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഫര്‍ഹാന്‍. ഇന്നലെ ബസ് സ്റ്റാന്‍ഡില്‍ വെച്ച് വിദ്യാര്‍ത്ഥി സംഘം ബഹളമുണ്ടാക്കിയിരുന്നു. ഇതിലൂടെ നടന്നുപോകുകയായിരുന്നു ഫര്‍ഹാനും ഇതിനിടയില്‍ പെട്ടിരുന്നു. ഇന്ന് ഫര്‍ഹാനെ വീണ്ടും കണ്ടതോടെ സംഘം തടഞ്ഞ് വെക്കുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് ഫര്‍ഹാന്‍ പറഞ്ഞു. കുത്തേറ്റ ഫര്‍ഹാനെ വ്യാപാരികളും സുഹൃത്തുക്കളും ചേര്‍ന്നാണ് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പുറത്ത് സാരമായ മുറിവുണ്ട്. കുത്താനുപയോഗിച്ച ആയുധം തിരിച്ചറിയാനായിട്ടില്ല. അക്രമി സംഘത്തിലെ എല്ലാവരും യൂണിഫോമിലായിരുന്നു. സംഭവത്തിന് തൊട്ടുപിന്നാലെ എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു.