ഇങ്ങനൊരു മേക്കോവർ ആരെയും ഭയപ്പെടുത്തും: സാത്താന്റെ രൂപം സ്വീകരിച്ച് ഒരു ബ്രസീലുകാരൻ

International Life Style News

ബ്രസീൽ: മോഡിഫിക്കേഷൻ എല്ലാവർക്കും താല്പര്യമുള്ള ഒന്നാണ്. കൂടുതൽ ആളുകളും അത് തങ്ങളുടെ വാഹനങ്ങളിൽ ചെയ്തുകൊണ്ട് ആത്മ സംതൃപ്തിയടയുന്നവരാണ്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി തന്റെ ശരീരത്തിൽ മോഡിഫിക്കേഷനുകൾ നടത്തിയിരിക്കുകയാണ് നാല്പത്തിനാലുകാരനായ മിഷേൽ ഫാരോ ഡോ പ്രാഡോ.

സ്വന്തം ശരീരത്തിൽ തന്നെ ഇദ്ദേഹം ഒരുപാട് മോഡിഫിക്കേഷനുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഏവരെയും ഞെട്ടിച്ച് കൊണ്ടാണ് ഇദ്ദേഹത്തിന്റെ മേക്കോവർ. ബോഡി മോഡിഫിക്കേഷൻ പ്രേമികൾ പോലും ഇത് കണ്ടു ആശ്ചര്യപെട്ടിരിക്കുകയാണ്.

ഒരു സാത്താന്റെ രൂപസാദൃശ്യത്തിലേക്ക് തന്റെ രൂപം മാറ്റണം എന്നാണു പ്രാഡോയുടെ സ്വപ്നം. ഇത്തരം മേക്കോവറുകൾ അപകടകരമായ ശരീര പരിവർത്തനങ്ങൾക്ക് കാരണമാകുമെന്നറിഞ്ഞിട്ടും ഇയാൾ ഇതിൽ നിന്നും ഒരു തരി പോലും പിന്മാറിയില്ല. ശരീരത്തിൽ മാറ്റങ്ങൾ വരുത്താൻ എന്തിനും തയ്യാറാണ് ഇയാൾ.

ഒരുപാട് ഇംപ്ലാന്റുകളും പരിഷ്കാരങ്ങളും, പല്ലുകൾ ഇഷ്ടത്തിന് മാറ്റിയും ടാറ്റൂകൾ അടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. സാത്താന്റെ രൂപത്തിനായി കസീഞ്ഞ വർഷം ശാസ്ത്രക്രിയയിലൂടെ മൂക്കിന്റെ ഒരു ഭാഗം മുറിച്ച് കളയുകയും, രണ്ടു പല്ലുകൾ വെള്ളികൊണ്ടു പൊതിയുകയും രണ്ടു കൈ വിരലുകൾ മുറിച്ച് മാറ്റുകയും ചെയ്തിട്ടുണ്ട്. ഇതിനെല്ലാം പൂർണ പിന്തുണയുമായി ഭാര്യയുമുണ്ട് കൂടെ.