യുവാവിനെ വ്യാജ കഞ്ചാവ് കേസിൽ കുടുക്കിയ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Crime Local News

കല്‍പ്പറ്റ: കഞ്ചാവ് ഉപയോഗിച്ചെന്ന് യുവാവിനെതിരെ വ്യാജ കേസ് ചമച്ച പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. വയനാട് പീച്ചങ്കോട് സ്വദേശിയായ തട്ടാങ്കണ്ടി സാബിത് കഞ്ചാവുപയോഗിച്ചെന്ന പേരില്‍ വ്യാജമായി കേസ് രജിസ്റ്റർ ചെയ്ത വെള്ളമുണ്ട എസ്.എച്ച്.ഒ ഷജു ജോസഫ്, ഗ്രേഡ് എസ്.ഐ സുരേന്ദ്രന്‍, ഗ്രേഡ് എ.എസ്.ഐ മുഹമ്മദലി എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

ഹെല്‍മറ്റും മാസ്‌കും ധരിക്കാതെ ബൈക്ക് യാത്ര ചെയ്തതിന് പിടികൂടിയ സാബിത്തിനെ പിന്നീട് എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നായിരുന്നു പരാതി. ബന്ധുക്കള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി സമർപ്പിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ശേഷം എസ്.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐജി, ഡി.ഐ.ജി എന്നിവര്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

പ്രാഥമികാന്വേഷണത്തില്‍ തന്നെ ഉദ്യോഗസ്ഥരുടെ വീഴ്ച ബോധ്യപ്പെട്ടിരുന്നു. ഇവർക്കെതിരെ അന്വേഷണം നടത്താന്‍ എസ്.എം.എസ്.ഡി.വൈ എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.