മലപ്പുറം കഫേകൊളായി റെസ്റ്റോറന്റ് ഉടമയെ ക്രൂരമായി മര്‍ദിച്ച അഞ്ചുപേര്‍ അറസ്റ്റില്‍

Breaking Crime Keralam Local News

മലപ്പുറം: മലപ്പുറം മേല്‍മുറിയിലെ കൊളായിയില്‍ കഫേ കൊളായി റെസ്റ്റോറന്റിന്റെ ഉടമയായ ക്രൂരമായി മര്‍ദിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം റെസ്റ്റോറന്റിന്റെ ഉടമയായ ഷെഫീഖിനെയാണ് 15 ഓളം പേരടങ്ങുന്ന സംഘമാണ് മാരകായുധങ്ങളുമായി ഷെഫീഖിനെ ക്രൂരമായി മര്‍ദിച്ചത്.
സംഭവം റെസ്‌റ്റോറന്റിലെ സി.സി.ടി.വിയിലും പതിഞ്ഞിരുന്നു. ഇരുമ്പുഴി സ്വദേശികളായ മുഹമ്മദ് ഷിബിന്‍, അപ്പു എന്ന രജിന്‍ കൃഷ്ണന്‍, നിഥിന്‍, മലപ്പുറം കുന്നുമ്മല്‍ സ്വദേശികളായ വിവേക്, വിജത് എന്നിവരെയാണു മലപ്പുറം എസ്.ഐ ജോബി തോമസിന്റെ നേതൃത്വത്തില്‍ പോലീസ് പിടികൂടിയത്.
പോലീസ് സംഘത്തില്‍ എസ്.ഐമാരായ വി. അമീറലിവി. ഇന്ദിരാമണി തുടങ്ങിയവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ മലപ്പുറം കോടിതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഘത്തിലെ മറ്റു പ്രതികള്‍ക്കുവേണ്ടി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് 15 പേരടങ്ങുന്ന സംഘം കഫേ കൊളായി റെസ്റ്റോറന്റിലെത്തി ഉടമയായ ഷെഫീഖിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ച റെസ്റ്റോറന്റിലെ തൊഴിലാളികളെയും സംഘം മര്‍ദിച്ചു. വാറങ്കോട് പെട്രോള്‍ പമ്പില്‍ വച്ച് സംഘം പെട്രോള്‍ അടിക്കാന്‍ എത്തിയവരുമായി സംഘര്‍ഷമുണ്ടായിരുന്നു. തുടര്‍ന്ന് സ്ഥലത്ത് ഗതാഗതകുരുക്കുണ്ടായതിനെ തുടര്‍ന്ന് താന്‍ സംഭവത്തില്‍ ഇടപെടുകയും ഇവരോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും ഷഫീഖ് പറയുന്നു.ഇതിനു പിന്നാലെയാണ് സംഘം റെസ്റ്റോറന്റിലെത്തി തന്നെ മര്‍ദിച്ചതെന്ന് ശെഫീഖ് പറഞ്ഞു.