ലോകത്തെ മികച്ച ചെലവ് കുറഞ്ഞ എയർലൈനുകളിൽ അഞ്ചാം സ്ഥാനവുമായി ഇൻഡിഗോ

India International News

ന്യൂഡൽഹി : ലോകത്തിലെ അഞ്ചാമത്തെ ചെലവ് കുറഞ്ഞ മികച്ച എയർലൈനായി ഇൻഡിഗോ തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൈട്രാക്സ് എന്ന അവലോകന സമിതി തയ്യാറാക്കിയ ഈ വർഷത്തിലെ പട്ടികയിലാണ് ഇൻഡിഗോ അഭിമാന സ്ഥാനം കരസ്ഥമാക്കിയത്. 2019 സെപ്റ്റംബർ തൊട്ട് 2021 ജൂലൈ വരെയുള്ള, ലോകമൊട്ടാകെയുള്ള വിമാന യാത്രക്കാരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സർവേയാണ് ഫലം തീരുമാനിച്ചത്.

ലോകത്താകെയുള്ള 350 എയർലൈനുകളുടെ പ്രവൃത്തിയും ഗുണനിലവാരവുമാണ് സർവേയിൽ പ്രധാനമായും പരിശോധിക്കുന്നത്. ഏറ്റവും മികച്ച എയർലൈനായി തിരഞ്ഞെടുക്കപ്പെട്ടത് ഖത്തർ എയർവെയ്‌സ് ആണ്. യു.എസ്സിലെ സൗത്ത് വെസ്റ്റ് എയർലൈൻസ്, സിംഗപ്പൂരിന്റെ സ്കൂട്ട്, സ്‌പെയിനിലെ വുലിങ് എയർലൈൻസ് എന്നിവയാണ് ഇന്ഡിഗോക്ക് മുന്നിൽ സ്ഥാനം നേടിയ വിമാന സർവ്വീസ് കമ്പനികൾ.