വിദ്യാഭ്യാസ മന്ത്രി വിളിച്ച അദ്ധ്യാപകരുടെ യോഗം ഇന്ന്

Education Keralam News

തിരുവനന്തപുരം : സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി വിളിച്ച അധ്യാപക സംഘടനകളുടെ യോഗം ഇന്ന് നടക്കും. അതിനു പുറമെ യുവജന സംഘടനകളുടെ മീറ്റിങ്ങും ഇന്ന് തന്നെ നടക്കും. സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. രാവിലെ 10 .30 ന് ചേരുന്ന യോഗത്തിൽ ഒമ്പത് അദ്ധ്യാപക സംഘടനകളുടെ പ്രധിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്കൂൾ സമയവും ഷിഫ്റ്റ് സമ്പ്രദായവുമൊക്കെ ഇന്നത്തെ ചർച്ചയിൽ അന്തിമമായി തീരുമാനിക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് മറ്റു അധ്യാപക സംഘടനകളുടെ യോഗവും നടക്കും. നാല് മണിക്ക് യുവജന സംഘടനകളുടെ യോഗവും വിളിക്കുന്നുണ്ട്. ഓൺലൈനായാണ് എല്ലാ യോഗവും ചേരുന്നത്. എല്ലാ മേഖലയിലുള്ളവരുമായി ചർച്ചകൾ നടത്തി ഒക്ടോബർ അഞ്ചിനകം മാർഗരേഖ പുറത്തിറക്കാനാണ് സർക്കാർ ശ്രമങ്ങൾ നടത്തുന്നത്.