സൗജത്തിനെ കാമുകനായ ബഷീര്‍ കൊലപ്പെടുത്താനുണ്ടായ കാരണങ്ങള്‍ ഇവ…

News

മലപ്പുറം: ഭര്‍ത്താവിനെ അരും കൊല ചെയ്ത കേസിലെ പ്രതിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മുന്‍കാമുകന്‍ കുറ്റംസമ്മതിച്ചു. കൂലിവേല ചെയ്താണ് ജീവിച്ചിരുന്നത്. . അവസാനമായി ജോലിചെയ്തിരുന്നത് ഒരു കസേരക്കടയിലായിരുന്നു . അവിടെനിന്നും ലഭിച്ചിരുന്ന കൂലി 600 രൂപയും . താന്‍ അധ്വാനിച്ചുണ്ടാക്കുന്ന പണമെല്ലാം അവള്‍ കൈവശപ്പെടുത്തും . അടിമയെ പോലെ ജീവിക്കേണ്ട അവസ്ഥയായിരുന്നു. അവസാനം തന്നെ ഒഴിവാക്കി മറ്റൊരാളോടൊപ്പം താമസമായി. കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ അരുംകൊലചെയ്ത സൗജത്തിനെ കാമുകനായ ബഷീര്‍(43) കൊലപ്പെടുത്താനുണ്ടായ കാരണങ്ങള്‍ ഇത്തരത്തിലാണെന്ന് പോലീസ് പറയുന്നു.
മലപ്പുറം കൊണ്ടോട്ടി സ്വദേശിനി സൗജത്തിനെ കൊലപ്പെടുത്തിയ കേസിലാണ് മുന്‍ കാമുകനായിരുന്ന ബഷീര്‍ അറസ്റ്റിലായത്.
സൗജത്തിന്റെ ഭര്‍ത്താവിനെ ബഷീറും സൗജത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം സൗജത്ത് ഒന്നര ലക്ഷം രൂപ ബഷീറിന് കൈമാറിയിരുന്നു. ഈ തുകയെ ചൊല്ലി എപ്പോഴും ബഷീറുമായി കലഹമുണ്ടാകും. കൂടാതെ ഓരോ ദിവസവും കൂലിവേലചെയ്തു ലഭിക്കുന്ന തുക പൂര്‍ണമായും സൗജത്ത് തന്നെ കൈക്കലാക്കുന്നഅവസ്ഥ. സ്വന്തം കാര്യങ്ങള്‍ക്കുപോലും പണമില്ലാതെ നടക്കേണ്ട അവസ്ഥയായിരുന്നുവെന്നും ബഷീര്‍ പറഞ്ഞു. കൊലപാതകത്തിനുശേഷം ബഷീര്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ഉടന്‍ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.
ബഷീറിനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ബഷീറുമായി ചേര്‍ന്ന് സൗജത്ത്, ഭര്‍ത്താവ് സവാദിനെ കൊലപ്പെടുത്തിയതെന്നായിരുന്നു പുറത്തുവന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ പല കാര്യങ്ങളും ഇപ്പോള്‍ അവ്യക്തത നിലനില്‍ക്കുന്നതായി അന്വേഷണ ചുമതലയുള്ള കൊണ്ടോട്ടി ഡി.വൈ.എസ്.പി. പറഞ്ഞു.
സൗജത്തിന്റെ ഭര്‍ത്താവ് താനൂര്‍ അഞ്ചുടി സ്വദേശിയും തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മണലിപ്പുഴയില്‍ താമസക്കാരനുമായ മത്സ്യ തൊഴിലാളി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി (40) നെയാണ് കൊലപ്പെടുത്തിയിരുന്നത്. മകള്‍ക്കൊപ്പം ഉറങ്ങി കിടക്കുകയായിരുന്ന ഭര്‍ത്താവിനെ തലക്കടിച്ച ശേഷം മരണം ഉറപ്പ് വരുത്താന്‍ കഴുത്തറുക്കുകയും ചെയ്തു.വിദേശത്തായിരുന്ന അബ്ദുള്‍ ബഷീറിനെ കൊലപാതകത്തിനായി മാത്രം രണ്ട് ദിവസത്തെ അവധിയില്‍ നാട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ക്രൂര കൃത്യം നടത്തിയത്. ഭര്‍ത്താവിനെ ഒഴിവാക്കി കാമുകന്റെ കൂടെ ജീവിക്കാനാണ് കൊലപാതകം നടത്തിയതെന്ന് സൗജത്ത് നേരത്തെ പൊലീസിനോട് സമ്മതിച്ചിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു പ്രതികള്‍