മലപ്പുറത്ത് എം.ഡി.എം.എ.കടത്തിയ പ്രതിക്ക് നാലര വര്‍ഷം തടവും പിഴയും

News

മലപ്പുറം: മാരക ലഹരിമരുന്നായ എം ഡിഎം എ പിടിച്ചെടുത്ത കേസ്സില്‍ ഒന്നാം പ്രതിക്ക് നാലര വര്‍ഷം കഠിന തടവും 45000/- രൂപ പിഴയും വിധിച്ചു. രണ്ടാം പ്രതി കുറ്റക്കാരനാണ് എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാൽ വെറുതെ വിട്ടു. 14/03/2021 തീയ്യതി 13.55 മണിക്ക് കൊണ്ടോട്ടി കൊളത്തർ എയർപോർട്ട് റോഡ് അടിവാരം എന്ന സ്ഥലത്ത് വെച്ച് പ്രതികളായ റിദാൻ ബാസിൽ S/o അബ്ദുള്‍ റഷീദ്, വയസ്സ് 26/21, അറയലകത്ത് വീട്, ചെമ്പക്കുത്ത്, എടവണ്ണ മലപ്പുറം ജില്ല, ഷമീം S/o മുഹമ്മദാലി, പൊയിലിൽ വീട്, പൊങ്ങല്ലൂർ, മമ്പാട്, മലപ്പുറം . എന്ന ആളുകൾ സഞ്ചരിച്ച കെ എൽ 57 എച് 49 88 നമ്പര്‍ ഥാർ ജീപ്പിൽ എയർപോർട്ട് ഭാഗത്തു നിന്നും കൊളത്തൂർ ഭാഗത്തേക്ക് ഓടിച്ചു വരവെ കൊണ്ടോട്ടി പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന വിമൽ തടഞ്ഞുനിര്‍ത്തി പരിശോധിച്ചതില്‍ രണ്ടാം പ്രതി ജീപ്പിൽ നിന്നും ഓടി പോവുകയും ഒന്നാം പ്രതിയില്‍ നിന്ന് മയക്കു മരുന്ന് ഇനത്തില്‍ പെട്ട 15 .5 ഗ്രാം എം ഡി എം എ കണ്ടെടുത്ത കാര്യത്തിന് കൊണ്ടോട്ടി പോലീസ് രജിസ്റ്റര്‍ ചെയ്ത ക്രൈം 19/2021 U/s 22 (c), ഉം 29(1) ന്റെ എൻ ഡി പി എസ് ആക്ട് കേസ്സ് പോലീസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ചന്ദ്രമോഹൻ പി രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണം പൂര്‍ത്തിയാക്കി കുറ്റ പത്രം സമര്‍പ്പിച്ച പ്രകാരം മഞ്ചേരി എൻ ഡി പി എസ് കോടതി ജഡ്ജ് ശ്രീ. ജയരാജ് എന്‍ പി ഒന്നാം പ്രതിക്ക് ശിക്ഷ വിധിക്കുകയും രണ്ടാം പ്രതിയെ കുറ്റവിമുക്തനാക്കുകയും ചെയ്തു . സംഭവ സമയത്ത് പ്രതികള്‍ ജാമ്യത്തിലായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുൽ സത്താര്‍ തലാപ്പില്‍ ഹാജരായി.‍ മഞ്ചേരി പോലീസ് സ്റ്റേഷനിലെ എ എസ് ഐ സുരേഷ്ബാബു പ്രോസികൂഷനെ സഹായിച്ചു.