മലപ്പുറത്ത് നിലമ്പൂർ സഹകരണ കോളേജ്‌ അധ്യാപകനെതിരെ പോക്സോ കേസ്

Crime Keralam News

മലപ്പുറം : മലപ്പുറത്ത് നിലമ്പൂർ സഹകരണ കോളേജ്‌ അധ്യാപകനെതിരെ പോക്സോ കേസ്. എടക്കര സിപിഎം ഏരിയാ കമ്മറ്റിയംഗം സുകുമാരനെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.

സുകുമാരൻ മോശമായി പെരുമാറിയെന്ന് വിദ്യാർത്ഥിനികൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു.