കണ്ണൂരിൽ മത വിശ്വാസത്തിന്റെ പേരിൽ ചികിത്സ നൽകാതിരുന്ന പതിനൊന്നുകാരിക്ക് ദാരുണാന്ത്യം

Breaking Keralam News

കണ്ണൂര്‍: നാലുവയലില്‍ പനിബാധിച്ച പെണ്‍കുട്ടി മരിച്ചു. വിശ്വാസത്തിന്റെ പേരില്‍ ചികിത്സ വൈകിക്കുകയും കുടുംബം മതപരമായ ചികിത്സ നല്‍കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് മരിച്ചത്.

മൂന്നുദിവസം തുടർച്ചയായി ശക്തമായ പനിയുണ്ടായിട്ടും ഫാത്തിമക്ക് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ചികിത്സ നല്‍കാന്‍ വീട്ടുകാര്‍ തയ്യാറായില്ലെന്ന് നാട്ടുകാർ വെളിപ്പെടുത്തി. പനി കലശമായതോടെ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമദ്ധ്യേ കുട്ടി മരണപ്പെടുകയായിരുന്നു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെയും വിശദീകരണം.

ശാസ്ത്രീയമായ വൈദ്യ സഹായം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഒരു ബന്ധു ചികിത്സ നിഷേധിക്കപ്പെട്ട് മരണമടഞ്ഞിരുന്നതയായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.