വിരുന്നുപോയി തിരിച്ചുവന്നപ്പോൾ വീട് കയ്യടക്കി പുതിയ അതിഥി -വീട്ടിനുള്ളിൽ അതിക്രമിച്ചുകയറി പ്രസവിച്ച് കാട്ടുപന്നി ;വീട്ടിലേക്ക് പ്രവേശിക്കാനാകാതെ ഗൃഹനാഥ

Keralam News

വണ്ടിപ്പെരിയാർ : വീട് അടച്ചുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലേക്ക് പോയ ഗൃഹനാഥ തിരിച്ചെത്തിയപ്പോഴേക്കും വീട് കീഴടക്കി കാട്ടുപന്നി. വീടിന്റെ പിന്നിലെ കതക് കുത്തിപ്പൊളിച്ച പന്നി അകത്തു കയറി ഏഴ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു. സ്വന്തം വീട്ടിൽ നിന്നും പുറത്തായ അവസ്ഥയിലാണ് വള്ളക്കടവ് പൊന്നഗര്‍ കോളനിയില്‍ താമസിക്കുന്ന പതിപൂര്‍ണ്ണമേരി. വീട്ടിലെ സാമഗ്രികൾ മൊത്തം നശിപ്പിക്കുകയും ചെയ്ത കാട്ടുപന്നിയെ കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അനുകൂലമായ പ്രതികരണം ഉണ്ടായിട്ടില്ല.

ഈ പ്രദേശത്ത് വന്യമൃഗങ്ങൾ കടന്നുകയറി കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണെങ്കിലും ഇത്തരത്തിലൊരു സംഭവം ആദ്യമായാണ്. വള്ളക്കടവ് ഫോറസ്ററ്റിലും എരുമേലി ഫോറസ്റ്റിൽ വിവരമറിയിച്ചെങ്കിലും ഒത്തിരി കുഞ്ഞുങ്ങള്‍ ഉള്ള കാട്ടുപന്നിയുടെ അടുത്തേക്ക് പോകുന്നത് വലിയ അപകടമാണെന്ന മറുപടിയാണ് ലഭിച്ചത്. തനിച്ചുവീട്ടിൽ കഴിയുന്ന പതിപൂർണ്ണമേരി ഇതോടെ വീടിന് പുറത്തായിരിക്കയാണ്.