പാലായിൽ പിതാവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു

Crime Keralam News

പാല : പിതാവിന്റെ ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മകന്‍ മരിച്ചു. കാഞ്ഞിരത്തുംകുന്നേല്‍ ഷിനു (31)വാണ് ഇന്നു വെളുപ്പിന് അഞ്ചോടെ മരിച്ചത് .കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാരുന്നു.

സെപ്റ്റംബർ 23 നായിരുന്നു ആസിഡ് ആക്രമണം നടന്നത്. കുടുംബ വഴക്കിനെ തുടർന്ന് ഷിനുവിന്റെ അച്ഛൻ ഗോപാലകൃഷ്ണൻ മകന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ 71 ശതമാനത്തിലേറെ ഷിനുവിന് പൊള്ളലേറ്റിരുന്നു.

ബോഡി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ അറസ്റ്റിലായ ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണന്‍ റിമാന്‍ഡിലാണ്.