അർദ്ധരാത്രി ക്ഷേ​ത്രത്തില്‍ മോ​ഷ​ണം നടത്തുന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വി​ദേ​ശ​ത്തി​രു​ന്ന് ലൈവായി കണ്ട് പ്ര​വാ​സി; മോഷ്ടാവിനെ കയ്യോടെ പിടികൂടി പോലീസ്

Crime Keralam News

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്രത്തില്‍ മോ​ഷ​ണം നടത്തുന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വി​ദേ​ശ​ത്തി​രു​ന്ന് ത​ത്സ​മ​യം കണ്ട പ്ര​വാ​സി ഉടനെ പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മോഷ്ടാവിനെ പിടികൂടി. ഇന്നലെ അർദ്ധരാത്രി തുമ്പ കു​ഞ്ചാ​ലും​മൂ​ട് ദു​ര്‍​ഗാ​ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം നടത്തുന്നതിനിടയിലാണ് പൊ​ഴി​യൂ​ര്‍ സ്വ​ദേ​ശി അ​ബി​ന്‍ (22) എന്ന യുവാവിനെ​ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ്രതി ക്ഷേത്രത്തിലെ ശ്രീ​കോ​വി​ല്‍ ത​ക​ര്‍​ത്ത ശേഷം കടത്തു കടക്കുകയും വി​ള​ക്കു​ക​ളും സാ​ധ​ന​ങ്ങ​ളും മോഷ്ടിക്കുകയും ചെയ്യുന്നത് ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഈ ദൃശ്യങ്ങൾ വി​ദേ​ശ​ത്തി​രു​ന്ന് ലൈവായി കാ​ണു​ക​യാ​യി​രു​ന്ന പ്ര​വാ​സി നാ​ട്ടി​ല്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ് ചെയ്യുകയുമായിരുന്നു.

തുമ്പ സി​ഐ. ശി​വ​കു​മാ​ര്‍, എ​സ്‌ഐ. ഇ​ന്‍​സാം, സി​പി​ഒ​മാ​രാ​യ സു​രേ​ഷ്കു​മാ​ര്‍, അ​നി​ല്‍, പ്ര​സാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതി​ക്കെ​തി​രെ നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.