പാവപ്പെട്ട ഓട്ടോക്കാരന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുമോയെന്ന് ചോദ്യം ;ക്ഷണം സ്വീകരിച്ച് അത്താഴം കഴിക്കാനെത്തി കെജ്‍രിവാൾ

India News Politics

ലുധിയാന : ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ പാവപ്പെട്ട തന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വരുമോയെന്ന് കെജ്‍രിവാളിനോട് ചോദിച്ച ഓട്ടോഡ്രൈവറുടെ ക്ഷണം സ്വീകരിച്ച അദ്ദേഹം അത്താഴം കഴിക്കാൻ അവിടേക്ക് എത്തുകയായിരുന്നു.

ലുധിയാനയിലെ ഓട്ടോ ഡ്രൈവർമാരുടെ യോഗത്തിൽ പങ്കെടുക്കവേ നിങ്ങളുടെ സഹോദരനെ പോലെയാണ് താനെന്നും എന്ത് പ്രശ്‌നമുണ്ടായാലും നിങ്ങൾക്ക് എന്റെ അടുത്തേയ്ക്ക് വരാമെന്നും കെജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. അന്നേരമാണ് ഓട്ടോ ഡ്രൈവർമാരിൽ ഒരാളായ ദിലീപ് തിവാരി അദ്ദേഹത്തെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചത്. എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം ആ ക്ഷണം സ്വീകരിക്കുകയും ചെയ്തു..

പിന്നീട് രാത്രിയിൽ, കെജ്‌രിവാളും അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരും ഓട്ടോ ഡ്രൈവറുടെ വീട്ടിൽ അത്താഴം കഴിക്കാനെത്തുകയായിരുന്നു. അവിടുത്തെ ഭക്ഷണം വളരെ രുചികരമായിരുന്നെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ദില്ലിയിലെ എന്റെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ആ ട്വീറ്റ് വളരെ വേഗത്തിൽ വൈറലാവുകയായിരുന്നു.