മധ്യപ്രദേശിലെ മരിച്ച സൈനികന്റെ കുടുംബത്തിന് ഒരുകോടി

India News

തമിഴ്നാട് : കൂനൂരിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ലാൻസ് നായിക് ജിതേന്ദ്ര കുമാറിന്റെ കുടുംബത്തിന് മദ്യ പ്രദേശിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഒരുകോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി നൽകുമെന്നും അദ്ദേഹത്തിന്റെ ജന്മഗ്രാമമായ ധമന്ദയിലെ സ്‌കൂളിന് അദ്ദേഹത്തിന്റെ പേര് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ മണ്ണിന്റെ മകനെന്നാണ് ജവാനെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്.