ഐ.എസില്‍പോയി മലയാളികള്‍ മരണപ്പെട്ടെന്ന് ഔദ്യോഗികമായി പറയാന്‍ കഴിയില്ലെന്ന് പോലീസ്

Breaking International Keralam News

ഐ.എസിലെത്തിയ മലയാളികളില്‍ പലരും മരണപ്പെട്ടതായി ബന്ധുക്കള്‍ക്കു വ്യാജ സന്ദേശങ്ങള്‍ എത്തിയിരുന്നു. ഇവരെ കുറിച്ചുള്ള അന്വേഷണങ്ങള്‍ സംസ്ഥാന, കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവസാനിപ്പിക്കുന്നതിനുവേണ്ടി ബന്ധുക്കളെ അടക്കം കൂട്ടുപിടിച്ച് കണ്ണൂര്‍ കേന്ദ്രീകരിച്ചു പോയ ചിലര്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ അയച്ച് അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഐ.എസില്‍പോയ മലയാളികളില്‍ 40ഓളംപേര്‍ മരണപ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതില്‍ ഒരാളും മരണപ്പെട്ടെന്ന് ഔദ്യോഗികമായി പറയാന്‍ കഴിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരാളുടെ മരണം ഉറപ്പുവരുത്തുന്നതിനുള്ള ഡെത്ത് സര്‍ട്ടിഫിക്കറ്റ് ഇവരുടേയൊന്നും ലഭിച്ചിട്ടില്ല.ൃ ഇവരുടെ മൃതദേഹം കണ്ട് ബോധ്യപ്പെട്ടിട്ടുമില്ല. ഇതിനാല്‍ തന്നെ രേഖാമൂലം മരണപ്പെട്ടതായി മരണം സ്ഥിരീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മരണപ്പെട്ടതായി വിവരം ലഭിച്ച മലപ്പുറം കോട്ടയക്കല്‍ സ്വദേശി സൈഫുദ്ദീന്റേതടക്കമുള്ള മരാണാനന്തര ചടങ്ങുകള്‍ വീട്ടുകാര്‍ നടത്താതിരിക്കുന്നതും ചെറിയൊരു പ്രതീക്ഷയെങ്കിലും ഇവരുടെ മനസ്സിലുള്ളതുകൊണ്ടാണ്. ബന്ധുക്കള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരവും കേന്ദ്ര ഏജന്‍സികളില്‍നിന്നും ലഭ്യമാകുന്ന വിവരങ്ങള്‍ പ്രകാരവും മരണപ്പെട്ടതായി ലഭിക്കുന്ന സൂചനകള്‍ രേഖപ്പെടുത്തുക മാത്രമാണ് പോലീസ് ചെയ്യുന്നത്. എന്‍.ഐ.എയും മറ്റ് കേന്ദ്ര ഏജന്‍സികളും ഇതെ നിലപാടുതന്നെയാണ് പറയുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിക്കുന്ന വിവരപ്രകാരം ഇവ കേരളാ പോലീസിന് കൈമാറുന്നതോട് കൂടി വീട്ടുകാരുടെ മൊഴിയെടുത്താനെത്താറുണ്ട്. ഇത്തരത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്കും ചില സമയങ്ങളില്‍ തെറ്റായ സന്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്.