പച്ചക്കറിക്ക് തീവില ; വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ ഇടപെടും

Keralam News

തിരുവനന്തപുരം : ഇന്ധനവില വര്‍ധനയും മഴക്കെടുതിയും ഒരുമിച്ചെത്തിയതോടെ അവശ്യസാധന വിലക്കയറ്റം രൂക്ഷമാകുന്നു. പച്ചക്കറിവില ദിനംപ്രതിയെന്നോണം കൂടുകയാണ്. തമിഴ്നാട്ടിലും കര്‍ണ്ണാടകത്തിലും മഴ കനത്തതും കടത്തുകൂലി കൂടിയതുമാണ് വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ശബരിമല സീസണായതിനാല്‍ പച്ചക്കറിയുടെ ആവശ്യകത വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്.

വിലക്കയറ്റത്തില്‍നിന്ന് ആശ്വാസമേകാന്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ സബ്സിഡി സാധനങ്ങള്‍ ആവശ്യത്തിന് ലഭ്യമാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. വില നിയന്ത്രിക്കാന്‍ പരമാവധി പച്ചക്കറി സംഭരിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് ഉറപ്പ് നൽകി. സംസ്ഥാനത്തിന് അകത്തുനിന്ന് പരമാവധി സംഭരിച്ച്‌ കുറഞ്ഞ വിലയില്‍ ജനങ്ങള്‍ക്ക് എത്തിക്കാനാണ് സർക്കാരിന്റെ ശ്രമം.