ഷോപ്പിംഗ് മാളിൽ നിന്നും നടന്നുവരികയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച പ്രതി പിടിയിൽ

Crime Keralam News

തിരുവനന്തപുരം : അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളിൽ നിന്നും നടന്നു വരികയായിരുന്ന പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. ഉത്തരേന്ത്യൻ സ്വദേശിയാണ് പിടിയിലായത്.

ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പെൺകുട്ടിയുടെ നേരെ ഓടി വന്ന പ്രതി ഓടി വരികയും വസ്ത്രത്തിൽ കയറി പിടിച്ച് അക്രമിക്കുകയുമായിരുന്നു.

നാട്ടുകാരുടെ മർദനത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.