തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി ;കടയുടമയ്ക്ക് ദാരുണാന്ത്യം

Breaking Crime Keralam News

തിരുവനന്തപുരം : ഉദയഗിരിയില്‍ നിയന്ത്രണം വിട്ട കാര്‍ പച്ചക്കറി കടയിലേക്ക് ഇടിച്ച്‌ കയറി കടയുടമ അതിദാരുണമായി മരിച്ചു. ചെമ്പഴന്തി ഉദയഗിരിയില്‍ താമസിക്കുന്ന ചന്ദ്രിക (55) ആണ് മരണപ്പെട്ടത്.

ഉച്ചയ്ക്ക് പന്ത്രണ്ട് മണിയ്ക്കാണ്അപകടം നടന്നത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ ചന്ദ്രികയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രികയെ മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. ശ്രീകാര്യം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.