16 വയസ്സുകാരിയെ ഗർഭിണിയാക്കിയ ബന്ധുവായ 14 വയസ്സുകാരനെതിരെ കേസ്

Crime Local News

കണ്ണൂര്‍: കണ്ണൂരിൽ 16 വയസ്സുകാരി ഗർഭിണിയായ സംഭവത്തിൽ ബന്ധുവായ 14 വയസ്സുകാരനെതിരെ കേസ്. എടക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം. വയറുവേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയായ വിവരം പുറം ലോകമറിയുന്നത്.

കഴിഞ്ഞ ജനുവരിയിലാണ് പീഡനം നടന്നതെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. 14 കാരൻ സ്ഥിരമായി വീട്ടിൽ വരുമായിരുന്നുവെന്നും ഭയന്നിട്ടാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്.

ഡോക്ടർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് വനിതാ പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. മജിസ്ട്രേറ്റിന് മുൻപാകെ കുട്ടിയുടെ രഹസ്യ മൊഴിയും രേഖപ്പെടുത്തി. പ്രായപൂ‍ർത്തി ആകാത്തതിനാൽ പതിനാലു വയസുകാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.