നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം ; നിർണ്ണായക വിവരങ്ങൾ പുറത്ത് – പ്രതി കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ

Crime Local News

കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാനാണെന്ന് പ്രതിയുടെ മൊഴി. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷയാണ് നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിക്കുകയും മറ്റൊരു വിവാഹത്തിന് ശ്രമിക്കുകയും ചെയ്തതിന്റെ പ്രതികാരമായിട്ടാണ് നീതു കുഞ്ഞിനെ തട്ടിയെടുത്ത് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ശ്രമിച്ചത്.

നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണ്ണവും കാമുകൻ കൈക്കലാക്കിയിരുന്നു. കാമുകനിൽ നിന്ന് ഗർഭ ധരിച്ചെങ്കിലും അലസിപ്പോയിരുന്നു. ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലായിരുന്നു നീതു ജോലിചെയ്തിരുന്നതെങ്കിലും ഇവർ രണ്ടുപേരും ചേർന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു.

കുഞ്ഞിനെ പ്രതിയായ നീതു ഒറ്റയ്ക്ക് തട്ടിയെടുത്തതാണെന്ന് കോട്ടയം എസ്.പി വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടു പോയ കുഞ്ഞുമായോ അവരുടെ കുടുംബാംഗങ്ങളുമായോ യുവതിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്.പി കൂട്ടിച്ചേർത്തു.

ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു.