കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചതിൽ പ്രതിഷേധം; മൂന്നാറിൽ ഹർത്താൽ

Breaking Keralam News

അടിമാലി: കാട്ടാനയുടെ ആക്രമണത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചതിൽ പ്രതിഷേധിച്ച് മൂന്നാർ കെ.ഡി.എച്ച് വില്ലേജ് പരിധിയിൽ ഇന്ന് ഹർത്താൽ. എൽ.ഡി.എഫ് ആണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. റോഡ് ഉപരോധം നടത്തുമെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി 9.30ഓടെയാണ് മൂന്നാർ കന്നിമല എസ്റ്റേറ്റിൽ കൊമ്പനാനയുടെ ആക്രമണമുണ്ടായത്.കന്നിമല ടോപ്പ് ഡിവിഷൻ സ്വദേശി മണി എന്ന സുരേഷ് കുമാർ ആണ് കൊല്ലപ്പെട്ടത്.