കാഴ്ചശക്തിയില്ലാത്ത ഗായകന്‍ കഥാപാത്രമായി അവതരിപ്പിക്കുന്ന ടെലിഫിലിമുമായി കോഡൂരിലെ യുവാക്കള്‍

Entertainment News

ഷമീര്‍ രാമപുരം

മലപ്പുറം: ഇരുകണ്ണുകള്‍ക്കും കാഴ്ചശക്തിയില്ലാത്ത പറപ്പൂരിലെ അബ്ദുള്ള അന്ധഗായകനായി വേഷമിട്ട് മുഴുനീളകഥാപാത്രത്തെ അവതരിപ്പിച്ച ലാസ്റ്റ് ഗാതറിംഗ് എന്ന ടെലിഫിലിം സോഷ്യല്‍മീഡിയയില്‍ പ്രദര്‍ശനത്തിനെത്തുന്നു. അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയില്‍ പ്രണയവും ദാരിദ്ര്യവും സാമൂഹ്യബന്ധങ്ങളും ചര്‍ച്ചയായുന്നുണ്ട്. പ്രശസ്തഗായകനും നടനുമായ കൊല്ലം ഷാഫി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയില്‍ നിലമ്പൂര്‍ സഫിയ, മുര്‍ഷിദ് ഹാഫിസ്, സക്കീര്‍ മഞ്ചേരി, ഷാജു പെലത്തൊടി, മൊയ്തുകോഡൂര്‍ തുടങ്ങിയവരും വേഷമിടുന്നു. തിരൂര്‍, മലപ്പുറം സഹകരണ ആശുപത്രി, താമരക്കുഴി, പടപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ഹൃസ്വസിനിമക്കു വേണ്ടി കഥയും തിരക്കായുമെഴുതി സംവിധാനം ചെയ്തത് വബാബ് കോഡൂരാണ്, സനൂഫ് പൊന്നാനി സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. സല്‍മാന്‍ എസ്.വി.യും ബാദുഷയുമാണ് ഗാനങ്ങളാപിച്ചത്. ആന്റണി റാഫേല്‍, മിസ്ജാദ് സാബു, സലീം പുളിക്കല്‍, ഡോള്‍ബി ഹമീദ്, അക്ബര്‍, ആഷിഫ് കോഡൂര്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു. മൂജീബ് കോഡൂര്‍ നിര്‍മ്മാണം നടത്തി,
വൈറ്റ് കെയ്ന്‍ ദിനമായ ഒക്ടോബര്‍ 15 ന് മലപ്പുറം പ്രസ്‌ക്ലബില്‍ നടക്കുന്ന ചടങ്ങില്‍ വെച്ച് ട്രാക്ക് ഓണ്‍ മീഡിയ യൂ ട്യൂബ് ചാനലിലൂടെ പി. ഉബൈദുള്ള എം.എല്‍.എ. റിലീസിംഗ് നിര്‍വ്വഹിക്കു മെന്ന് ഭാരവാഹികള്‍ പറഞ്ഞു.