ബൈക്ക് സൈക്കിളിലിടിച്ച് അപകടം ; ബൈക്ക് ഓടിച്ച പത്തൊമ്പതുകാരൻ മരിച്ചു

Keralam News

കായംകുളം : പേരാത്ത് മുക്ക് മല്ലികാട്ട് കടവിലുണ്ടായ വാഹനാപകടത്തിൽ ഒരാള്‍ മരണപെട്ടു. രണ്ട് പേര്‍ക്ക് പരിക്ക്. മാങ്കിരില്‍ മനോഹരന്‍ മിനി ദമ്പതികളുടെ മകന്‍ മിഥുന്‍ രാജ് (19) ആണ് മരണപ്പെട്ടത്. മൂത്താശ്ശേരില്‍ റിസ്‌വാന്‍ (19 ) കണ്ടല്ലൂര്‍ വടക്ക് വൈലില്‍ വീട്ടില്‍ നാരായണന്‍ (68 ) എന്നിവര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവർ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്നലെ വൈകുന്നേരമാണ് അപകടം നടന്നത്. മിഥുനും സുഹൃത്തായ റിസ്‌വാനും സഞ്ചരിച്ച ബൈക്ക് സൈക്കിൾ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്ക് സമീപത്തെ പോസ്റ്റീല്‍ ഇടിച്ചാണ് അപകടം നടന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്